27 March 2009

മീലാദ്‌ സംഗമം മുസ്വഫയില്‍

“ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ)” എന്ന പ്രമേയവുമായി മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ നടത്തി വരുന്ന നബി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും മീലാദ്‌ സംഗമവും നടത്തുന്നു.




മുസ്വഫ ശഅബിയ പത്തില്‍ യു. എ. ഇ. എക്സ്ചേഞ്ചിനു പിന്നിലെ എമിറേറ്റ്സ്‌ ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ 28-03-2009 ശനിയാഴ്ച 4:30 മുതല്‍ 10:30 വരെ യാണു പരിപാടികള്‍ നടക്കുക.
പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ മീലാദ്‌ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മോഡല്‍ സ്കൂല്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഖാദര്‍, പ്രൊഫ. ഷാജു ജമാലുദ്ധീന്‍, ബനിയാസ്‌ ഗ്രൂപ്പ്‌ ഒ‍ാഫ്‌ കമ്പനി എം. ഡി. അബ്‌ദു റഹ്‌മാന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.




മീലാദ്‌ കാമ്പയിനോട നുബന്ധിച്ച നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം വരിച്ച 11 വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.




മീലാദ്‌ കാമ്പയിന്‍റെ ഭാഗമായി നടന്ന മദ്‌ഹ് ഗാന വേദിയുടെയും വി. പി. എ. തങ്ങള്‍ ആട്ടിരിയുടെ പ്രഭാഷണത്തിന്‍റെ യും വി. സി. ഡി കളും പ്രകാശനം ചെയ്യുന്നതാണ്‌.




(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 6720786, 055-5814786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌)
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്