28 March 2009

യു.എ.ഇ യില്‍ ശക്തമായ മഴ തുടരും, കനത്ത ആലിപ്പഴവര്‍ഷം

അടുത്ത ആഴ്ചയിലും യു.എ.ഇയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകള്‍ തടയാന്‍ പ്രത്യേക നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കും. ശൈത്യ കാലത്തിനു ശേഷം ഗള്‍ഫിലേക്ക് വേനല്‍ വരുന്നതിന് മുന്നോടിയാണ് മഴയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ദുബായില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്