ബഹറിനിലെ പയ്യന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലന്‍ പയ്യന്നൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ആര്‍ നമ്പ്യാര്‍, മാധവന്‍ കല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് വൃക്കകളും തകരാറിലായ ഷിജു എന്ന യുവാവിന് ചികിത്സ സഹായമായി രണ്ടര ലക്ഷത്തോളം രുപ ചികിത്സ സഹായം നല്‍കാനും മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് നടത്താനായെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി രാജേഷ്, ഹരീഷ്,കിഷോര്‍ എന്നിവരെ തെരഞ്ഞെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്