അധിനിവേശ കാലത്ത് കുവൈറ്റില്‍ നിന്നും ഇറാഖ് കടത്തിക്കൊണ്ടുപോയ ടെലിവിഷന്‍, റേഡിയോ പരിപാടികളുടെ റിക്കോര്‍ഡുകള്‍ തിരിച്ചു നല്‍കി. 650 ടിവി റിക്കോര്‍ഡിംഗുകളും 800 റേഡിയോ റിക്കോര്‍ഡിംഗുകളും ആണ് ഇറാഖ് അധികൃതര്‍ കൈമാറിയത്. ഇവയില്‍ പലതും ഉപയോഗ ശൂന്യമായിട്ടുണ്ടെന്ന് വിവര സാങ്കേതിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫൗസി അല്‍ തമീമി പറഞ്ഞു. മൊത്തം 2000 ത്തോളം ടിവി, റേഡിയോ റെക്കോര്‍ഡിംഗുകള്‍ ഇറാഖ് കടത്തിക്കൊണ്ട് പോയെന്നാണ് കണക്ക്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്