തിരുവനന്തപുരം ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി അസ് ലം പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ദുബായിലെ ഡോ. മൂപ്പന്‍സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും അടിമാലിയിലെ കാര്‍മല്‍ ജ്യോതി സ് പെഷ്യല്‍ സ്കൂളുമാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ ആദരിച്ചു. എ.പി ഷംസുദ്ദീന്‍ മുഹ് യുദ്ദീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ചെര്‍ക്കളം അബ്ദുല്ല, എ.പി റാഷിദ് അസ് ലം എന്നിവര്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്