07 March 2009

സൗദി സാംസ്കാരിക ഉത്സവത്തിന് തുടക്കമായി

ഇരുപത്തിനാലാമത് സൗദി സാംസ്കാരിക ഉത്സവത്തിന് പ്രൗഡഗംഭീരമായ തുടക്കം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. നാഷണല്‍ ഗാര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്കാരിക പരിപാടിയില്‍ റഷ്യയാണ് ഈ വര്‍ഷത്തെ മുഖ്യ അതിഥി രാജ്യം. ചടങ്ങില്‍ ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, യു.എ.ഇ രാജകുടുംബാംഗം ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം കുടുംബസമേതം ഉത്സവം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. തനത് കലാരൂപങ്ങളുടെ പ്രകടനവും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ഒരുക്കിയ പ്രദര്‍ശനവുമാണ് ഉത്സവത്തിന്‍റെ ആകര്‍ഷണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്