ദുബായിലെ റോഡുകളിലെ കൂടിയ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം രണ്ട് മാസത്തിനകം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഷേഖ് സായിദ് റോഡില്‍ വണ്ടിയോടിക്കുന്നവര്‍ കൃത്യമായി സ്പീഡ് ലിമിറ്റ് പാലിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഇവിടുത്തെ കൂടിയ വേഗത. അഞ്ചാമത്തെ ഇന്‍റര്‍ ചേഞ്ച് മുതല്‍ അബുദാബി വരെ 120 കി.മി ആണ് വേഗത. എന്നാല്‍ ഇതില്‍ ഉടന്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. പുതിയ ക്യാമറകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര്‍ടിഎയുടെ ഈ തീരുമാനം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്