09 March 2009

സാംസ്കാരിക ഉത്സവത്തിന് തിരശ്ശീല വീണു

ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് തിരശ്ശീല വീണു. പത്തു ദിവസങ്ങള്‍ നീണ്ടു നിന്ന സാംസ്കാരി കോത്സവം, വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികളും പുസ്തക - ചിത്രകലാ - കാര്‍ട്ടൂണ്‍ - ഫോട്ടോ - സിനിമാ പ്രദര്‍ശനങ്ങളും, സെമിനാറുകള്‍, കഥാ - കാവ്യ സന്ധ്യകള്‍, ചര്‍ച്ചാ വേദികള്‍ എന്നിവ കൊണ്ടും, പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി, മലയാളി സമൂഹത്തിന് അഭിമാനമായി തിര്‍ന്നു.




യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ഏറെ ചര്‍ച്ചാ വിഷയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്ന പരിപാടികളില്‍, അറബി ഗാനങ്ങള്‍ പാടുന്നതില്‍ പ്രശസ്തനായ മലയാളി ഗായകന്‍ കെ. പി. ജയന്‍ പാട്ടുകള്‍ പാടി.




സാംസ്കാരികോത്സവത്തിന്‍റ ഭാഗമയി നടന്ന മൊബൈല്‍ ഫോണ്‍ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് വി. എസ്. അനില്‍ കുമാര്‍ സമ്മാനങ്ങള്‍ നല്‍കി.




പിന്നീട് നടന്ന സമാപന സമ്മേളനത്തില്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്‍റെ മുന്‍ ചീഫ് ജസ്റ്റിസ് എ. എം. അഹ് മദി മുഖ്യ പ്രഭാഷണം നടത്തി.





യു. എ. ഇ. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോക്ടര്‍. അബ്ദുള്ള ദാവൂദ് അല്‍ അസ്ദി, ഇന്ത്യന്‍ ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍ മാന്‍ മോഹന്‍ ജാഷന്‍മാല്‍, ഐ. എസ്. സി. വൈസ് പ്രസിഡന്‍റ് അഡ്വ. പ്രകാശ്, എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്റ്റര്‍ ബിനയ് ഷെട്ടി, കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍, കെ. എസ്. സി. ജനറല്‍ സിക്രട്ടറി ടി. സി. ജിനരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ. എസ്. സി. വൈസ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി അതിഥികളെ പരിചയപ്പെടുത്തി. കണ്‍വീനര്‍ ഇ. ആര്‍. ജോഷി സ്വാഗതവും, ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ ഷംനാദ് നന്ദിയും പറഞ്ഞു.




തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ അവതരിപ്പിച്ച ഹിന്ദുസ്ഥാനി ജൂഗല്‍ ബന്ധിയും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്