11 February 2009

ബോബനും മോളിയും അബുദാബിയില്‍

പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരിക ഉത്സവത്തിന് വ്യാഴാഴ്ച അബുദാബിയില്‍ തിരി തെളിയും. അവതരണ ഭംഗി കൊണ്ടും, വിഷയത്തിലെ പ്രത്യേകത കൊണ്ടും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശ്രദ്ധേയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരിക ഉത്സവം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ കരുത്തുറ്റ താക്കുവാനും ഇരു രാജ്യങ്ങളും ഒന്നിച്ചു ചിന്തിച്ച് മുന്നേറുവാനുമുള്ള പ്രചോദന മാകുമെന്നും കണക്കാ ക്കപ്പെടുന്നു.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഉത്സവത്തിന്‍റെ വിളംബരം ഫെബ്രുവരി 12 വൈകിട്ട് എട്ടു മണിക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് നിര്‍വഹിക്കും. ടോംസിനോടൊപ്പം ബോബനും മോളിയും മുഖ്യ അതിഥികള്‍ ആയിരിക്കും.




വൈകിട്ട് 5:30നു വിദ്യാര്‍ത്ഥി കള്‍ക്കായി 'തീവ്രവാദവും മാനവികതയും' എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ രചനാ മത്സരവും, മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിനെ കഥാ പാത്രമാക്കി കാരിക്കേച്ചര്‍ മത്സരവും കെ. എസ്. സി. യില്‍ നടക്കും.




വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പും , മലയാള കാര്‍ട്ടൂണുകളുടെ ചരിത്രത്തെ ആസ്പദമാ ക്കിയുള്ള സെമിനാറും ടോംസുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്