07 February 2009

സാന്ത്വനത്തിന്റെ സ്നേഹ സ്പര്‍ശവുമായി ഐ.എം.ബി.

ദുബായ് : കേരളത്തില്‍ ആതുര ശ്രുശ്രൂഷാ രംഗത്ത് നിശബ്ദ സേവനം നടത്തി കൊണ്ടിരിക്കുന്ന ഐ. എം. ബി. യുടെ സാരഥികള്‍ ദുബായില്‍ എത്തി. ക്യാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വളരെ പ്രയാസം ഏറിയതും ഭാരിച്ച ചികിത്സാ ചെലവ് ഉള്ളതുമായ രോഗങ്ങള്‍ ബാധിച്ച നിര്‍ധനരായ രോഗികളെ കണ്ടെത്തി അവര്‍ക്ക് ചികിത്സ നല്‍കുക എന്നതാണ് ഐ. എം. ബി. യുടെ ലക്ഷ്യങ്ങളില്‍ പരമ പ്രധാനം. ഇതിനകം ലോക ആരോഗ്യ സംഘടനയുടേയും ഒട്ടേറെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഐ. എം. ബി. യുടെ പ്രവര്‍ത്തന പരിപാടികള്‍ ഗള്‍ഫ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗം ആയാണ് ഐ. എം. ബി. നേതാക്കള്‍ യു. എ. ഇ. യില്‍ എത്തിയിട്ടുള്ളത്. കേരള നദുവത്തുല്‍ മുജാഹിദീന്റെ പോഷക സംഘടന കൂടിയായ ഐ. എം. ബി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്റര്‍ഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് സംഘടനയുടെ ആസ്ഥാനം കോഴിക്കോടാണ്.




- അസ്‌ലം പട്ട്‌ല

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്