കണ്ണൂര്‍ സ്വദേശി സൂര്യദയാല്‍ നെല്ലിയാട്ട് രചിച്ച ഫിറ്റ്നസ് റിവലേഷന്‍സ് എന്ന പുസ്തകം ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത പ്രകാശനം ചെയ്തു. ദുബായ് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പത്ത് വര്‍ഷമായി ദുബായ് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് ശാരിരികക്ഷമതാ പരിശീലനം നല്‍കുന്നത് സൂര്യദയാലാണ്. കുടവയറാണ് പ്രധാന പ്രശ്നമെന്ന് ഇദ്ദേഹം പറയുന്നു. താരതമ്യേന മലയാളികളിലാണ് ശാരീരികാ സാസ്ഥ്യങ്ങള്‍ കൂടുതലെന്നും ഭക്ഷണ രീതിയിലെ അശ്രദ്ധയാണ് ഇതിന് പ്രധാന കാരണമെന്നും സൂര്യദയാല്‍ വ്യക്തമാക്കുന്നു. വ്യായാമ മുറകളുടെ രേഖാചിത്രം ഉള്‍പ്പെടുത്തിയ പുസ്തകത്തൊടോപ്പം വീഡിയോ സിഡിയും ഉണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്