07 February 2009

സാമ്പത്തിക മാന്ദ്യം നേരിടാന്‍ കുവൈറ്റ്

സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തയ്യാറാക്കിയ സുരക്ഷാ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. രണ്ടുദിവസങ്ങളിലായി പ്രത്യേക യോഗം ചേര്‍ന്നാണ് സാമ്പത്തിക സുരക്ഷാ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് സാലെം അബ്ദുല്‍ അസീസ് അല്‍ സബായുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്കായി ഏകദേശം 500 കോടി ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. ഉപപ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാ അല്‍ സലീം അള്‍ സബായാണ് യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്