10 February 2009

ഏകദിന പഠന ക്യാമ്പ്

ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി അരക്ഷിതരായ, വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ദിശാ ബോധം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സുലൈമാന്‍ സേട്ടു സാഹിബ് രൂ‍പം നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഐ. എന്‍. എല്‍. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഹംസ ഹാജി പ്രസ്താവിച്ചു. അബുദാബി ഐ. എം. സി. സി. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




വിവിധ മതങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിയാനും പരസ്പരം ബഹുമാനിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.




കേരള സോഷ്യല്‍ സെന്ററില്‍ മര്‍ഹൂം. പി. എം. അബ്ദുല്‍ മജീദ്‌ നഗറില്‍ നടന്ന ചടങ്ങില്‍ ബി. പി. ഉമ്മര്‍ (കണ്ണൂര്‍ സിറ്റി) അധ്യക്ഷത വഹിച്ചു.




ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജന. സിക്രട്ടറി എം. എ. ലതീഫ്, മനുഷ്യാവാകാശ കമ്മീഷന്‍ അംഗം ഡോ. മൂസ പാലക്കല്‍, മാധ്യമം ബ്യൂറോ ചീഫ് അബ്ദു ശിവപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.




വിവിധ പരിപാടികളില്‍ പങ്കെടുത്ത് വിജയികള്‍ ആയവര്‍ക്ക് ഇ. കെ. മൊയ്തീന്‍ കുഞ്ഞി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍. എസ്. ഹാഷിം (തിരുവനന്തപുരം) സ്വാഗതവും, റ്റി. എസ്. ഗഫൂര്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്