09 March 2010

ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും എന്‍. എം. അബൂബക്കറിനും

km-abbas-nm-aboobackerദുബായ്‌ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്കാരിക വേദി വര്ഷം തോറും നല്‍കി വരുന്ന ചിരന്തന മാധ്യമ പുരസ്കാരത്തിന് സിറാജ് ദിനപത്രം ഗള്‍ഫ്‌ എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌ കെ. എം. അബ്ബാസിനെയും, മലയാള മനോരമ ന്യൂസിലെ ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ എന്‍. എം. അബൂബക്കറിനെയും തെരഞ്ഞെടുത്തു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള പത്ര പ്രവര്‍ത്തനം നടത്തി ഒട്ടേറെ സാമൂഹ്യ ഇടപെടലുകള്‍ക്ക്‌ വഴി വെക്കുകയും നിരവധി അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്ത ഇവരുടെ ശ്രമങ്ങള്‍ ഇടവും വിലപ്പെട്ടതാണെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി വി. പി. അലി മാസ്റ്റര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
 
സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ്‌ മാസത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
 
പ്രൊ. ബി. മുഹമ്മദ്‌ അഹമ്മദ്‌, എം. സി. എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്‌, കെ. ചന്ദ്ര സേനന്‍, ഷാര്‍ളി ബെഞ്ചമിന്‍, ഇ. എം. അഷ്‌റഫ്‌, എം. കെ. ജാഫര്‍, നിസാര്‍ സയിദ്‌, ടി. പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമദ്‌, ജലീല്‍ പട്ടാമ്പി, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ നേരത്തേ ചിരന്തന പുരസ്കാരം നേടിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്