09 March 2010

മദീനയില്‍ രണ്ടാമത്തെ വിമാനത്താവളം

madina-airportറിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാന ത്താവളങ്ങള്‍ വികസി പ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന ത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാന ത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിട ങ്ങളിലാണ് പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാന ത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയിലേക്ക് ട്രെയിന്‍ സര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
 
വികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം തന്നെ മദീനയില്‍ പുതിയ വിമാന ത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാന ത്താവളത്തോട നുബന്ധിച്ച് വിശാലമായ കൊമേഴ്സ്യല്‍ സെന്ററും നിര്‍മിക്കും. മദീനയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നു ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാന ത്താവളം വരുന്നതോടെ ഇത് പ്രതിവര്‍ഷം എട്ടു ദശലക്ഷമായി വര്‍ധിക്കും. ബി.ഒ.ടി. അടിസ്ഥാന ത്തിലായിരിക്കും നിര്‍മാണം. 25 വര്‍ഷത്തേക്കാണ് ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മെയില്‍ ടെന്‍ഡര്‍ വിളിക്കും. ഒക്ടോബര്‍ വരെ ടെന്‍ഡര്‍ സമര്പ്പിക്കാം. തുടര്‍ന്ന് ഡിസംബറി ലായിരിക്കും അന്തിമ കരാര്‍ നല്‍കുന്നത്.
 
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 27 വിമാന ത്താവളങ്ങ ളാണുള്ളത്. പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ കൂടി വരുന്നതോടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യം ലഭിക്കുകയും ചെയ്യും.
 
- ഷാഫി മുബാറക്‌
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്