07 March 2010

അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പ്രതിവര്‍ഷം 200 സ്വദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുവൈത്ത് ഹൈവേകളില്‍ മരിക്കുന്നുണ്ട്. 6000 അധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റുന്നുണ്ട്. കുവൈത്ത് ട്രാഫിക്ക് വിഭാഗം പുറത്തുവിട്ട പഠനത്തിലാണ് കണക്കുകള്‍ .

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ട്രാഫിക്ക് അപകടങ്ങളിലൂടെ 28 ബില്യന്‍ കുവൈത്തി ദിനാറിന്‍റെ നഷ്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ഉപയോഗിക്കുന്ന പണത്തിന്‍റെ 6 ശതമാനം റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായാണ് ചിലവഴിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്