09 March 2010
ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
ലോകമെമ്പാടും ശാന്തിയും സമാധാനവും സാഹോദര്യവും എത്തിക്കുന്നതിന്‍റെ ഭാഗമായി
ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദുബായ് ഇസ്‌ലാമിക് അഫയേര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുഖ്യപങ്കാളിത്തത്തോടെ മാര്‍ച്ച് 18, 19, 20 തീയതികളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷനിലാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ യു. എസ്, യു. കെ, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പീസ് കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. ഇവരുമായുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചാവേദിക്കും ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ (ഡി .ഐ. പി. സി.) അവസരമൊരുക്കും. വിവിധഭാഷകളില്‍ കൗണ്‍സലിങ് സൗകര്യവും ഒരുക്കുന്നുണ്ട്. ദുബായ് ഭരണാധികാരിയുടെ പത്‌നി ശൈഖ ഹിന്‍ദ് ബിന്‍ത് മഖ്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തിലുള്ള അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ (ഡി. ഐ. പി. സി.) മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്. Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്