18 December 2009

തെരുവത്ത് രാമന്‍ പുരസ്കാരങ്ങള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു

ദുബായ് : മികച്ച മാധ്യമ പ്രവര്‍ത്തകരെയും കഥാകൃത്തിനെയും കണ്ടെത്തുന്നതിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡിനായി എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗ്, റേഡിയോ അവതരണം, പത്ര മാധ്യമ രംഗത്തുള്ള മികച്ച റിപ്പോര്‍ട്ടിംഗ്, മികച്ച ചെറുകഥ എന്നിവയ്ക്കാണ് അവാര്‍ഡു നല്‍കുന്നത്.

കഥകള്‍ മൌലികമായിരിക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആകാം. എന്‍‌ട്രിയോടൊപ്പം ബയോ ഡാറ്റയും ഫോട്ടോഗ്രാഫും അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം : കണ്‍‌വീനര്‍, തെരുവത്ത് രാമന്‍ അവാര്‍ഡ് കമ്മിറ്റി, പി.ഒ. ബോക്സ് 63189, ദുബായ്, യു.എ.ഇ. മൊബൈല്‍: 0502718117, 0502747784

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യ വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2010 ജനുവരി 10ന് മുന്‍പായി രചനകള്‍ ലഭിക്കേണ്ടതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്