ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ അങ്കമാലി, നെടുമ്പാശ്ശേരി നിവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ഒഫ് അങ്കമാലി 26 സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 57 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 5000 രൂപയുടെ സഹായമാണ് ഓരോ കുട്ടിക്കും നല്‍കുക. സംഘടനയുടെ പ്രവര്‍ത്തനം നാട്ടിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമായി ട്രസ്റ്റ് രൂപീകരിക്കുമെന്നും ട്രസ്റ്റിന്‍റെ ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി ജോസ് തെറ്റയില്‍ നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ അറയിച്ചു. ബഹ്റൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്