
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 - 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.
അബുദാബി മാലിക് ബിന്‍ അനസ്(റ) മദ്രസയില്‍ നിന്നും വിജയം നേടിയ നാഫില അബ്ദുല്‍ ലത്തീഫ്, അബുദാബി അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അബുദാബിയിലെ അഡ്മ ഒപ്കോ യിലെ ഉദ്യോഗസ്ഥനായ എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളാണ്. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയാണ് നാഫില.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: education, kids
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്