10 September 2009

എ.കെ.ജി. സ്മാരക ട്രോഫി മീന ബ്രദേഴ്സിന്‌

meena-brothersഅബുദാബി: യു.എ.ഇ. യിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ മീന ബ്രദേഴ്സിന്‌ കിരീടം. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഐ.എസ്‌.സി. അല്‍ഐനുമായി നടന്ന ശക്തിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ ആറ്‌ പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ മീന ബദേഴ്സ്‌ വേന്നി ക്കൊടി പാറിച്ചത്.
 

meena-brothers-team

മീന ബദേഴ്സ്‌ ടീം

 
സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ യുനൈറ്റഡ്‌ കാസര്‍ഗോ ഡിനെതിരെ 3:7 സ്കോറില്‍ വിജയിച്ചാണ്‌ അല്‍ ഐന്‍ ഐ.എസ്‌.സി. ഫൈനലില്‍ എത്തിയത്‌. സെന്റ്‌ സേവ്യേഴ്സ്‌ കോളേജിനെ നാലിനെതിരെ ആറ്‌ പോയിന്റ്‌ നേടി ഫൈനലില്‍ എത്തിയ മീന ബ്രദേഴ്സുമായി പിടിച്ചു നില്‍ക്കാന്‍ അല്‍ ഐന്‍ ഐ.എസ്‌.സി. ക്കു പിന്നീട്‌ കഴിഞ്ഞില്ല.
 

four-a-side-football

എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

 
ടൂര്‍ണ്ണമന്റിന്റെ സമാപന ത്തോടനു ബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും കേരളത്തിന്റെ തനതു കലാ സാഹിത്യ കായിക രൂപങ്ങള്‍ പരിപോഷി പ്പിക്കുന്നതിനും ഗള്‍ഫ്‌ മലയാളികള്‍ നല്‍കുന്ന സംഭാവന മഹത്തര മാണെന്ന്‌ അഭിപ്രായപ്പെട്ട ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കളിക്കളത്തില്‍ മലയാളികള്‍ കാണിക്കുന്ന സൗഹൃദം നിത്യ ജീവിതത്തില്‍ പുലര്‍ത്തണമെന്ന്‌ ഗള്‍ഫ്‌ മലയാളികളെ ഉദ്ബോധിപ്പിച്ചു.
 
കെ.എസ്‌.സി. വൈസ്‌ പ്രസിഡന്റ്‌ ബാബു വടകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമല്‍, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കെ. എം. സി. സി. പ്രസിഡന്റ്‌ കരീം പുല്ലാണി എന്നിവര്‍ സംബന്ധിച്ചു.
 
ടൂര്‍ണ്ണമന്റ്‌ വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമലില്‍ നിന്നും മീന ബ്രദേഴ്സ്‌ കളിക്കാരും റണ്ണര്‍ അപ്പിനുള്ള ട്രോഫി അല്‍ ഐന്‍ ഐ. എസ്‌. സിയും ഏറ്റു വാങ്ങി.
 
വടകര എന്‍. ആര്‍. ഐ. ഫോറം സ്പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച പ്രോമിസിങ്ങ്‌ ടീമായി തെരെഞ്ഞെ ടുക്കപ്പെട്ട റെഡ്‌ ആസിഡിനുള്ള ട്രോഫി സമീര്‍ ചെറുവണ്ണൂരും, ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെ ടുക്കപ്പെട്ട മീന ബ്രദേര്‍സിലെ മുജീബ്‌ റഹ്മാന്‌ എം. എസ്‌. നായര്‍ സ്മാരക ട്രോഫി കെ. വി. ഉദയ ശങ്കറും സമ്മാനിച്ചു.
 
ഏറ്റവും നല്ല സ്കോറര്‍ക്കുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ട്രോഫിക്ക്‌ അര്‍ഹനായ ഐ. എസ്‌. സി. അല്‍ഐനിലെ ഷാനവസ്‌ ഷാനിക്ക്‌ ശക്തി പ്രസിഡന്റ്‌ ട്രോഫി നല്‍കി. എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ അര്‍ഹരായ മീന ബ്രദേഴ്സിലെ കളിക്കാര്‍ക്കുള്ള മെഡലുകള്‍ യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അഷറഫ്‌ കൊച്ചി (അബുദാബി ശക്തി തിയ്യറ്റേഴ്സ്‌), മോഹന്‍ദാസ് ‌(കല അബുദാബി), ചന്ദ്രശേഖര് ‍(യുവ കലാ സാഹിതി), ടി. എ. നാസര്‍ (ഫ്രണ്ട്സ്‌ എ. ഡി. എം. എസ്.‌), പി. എം. എ. അബ്ദു റഹ്മാന്‍ (ബാച്ച്‌ ചാവക്കാട്‌) എന്നിവര്‍ വിതരണം ചെയ്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്