04 September 2009

ബാവ തോട്ടത്തിലിന് പൊതു പ്രവര്‍ത്തക പുരസ്ക്കാരം

bawa-thottathilദുബായ് : സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി നല്‍കുന്ന പൊതു പ്രവര്‍ത്തക പുരസ്ക്കാരം ബാവ തോട്ടത്തിലിന് (ഷാര്‍ജ) നല്‍കാന്‍ പ്രസിഡണ്ട് ഉബൈദ് ചേറ്റുവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
 
ഷാര്‍ജയിലുള്ള 45 സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ എം. പി. സി. സി. യുടെ സെക്രട്ടറിമാരില്‍ ഒരാളും, ഷാര്‍ജ കെ. എം. സി. സി. പാലക്കാട് ജില്ല ജന. സെക്രട്ടറിയും, ‘നിള പട്ടാമ്പി’ യുടെ പ്രവര്‍ത്തകനുമാണ് ബാവ. തൃത്താല മുടപ്പക്കാട് സ്വദേശിയായ ബാവ പട്ടാമ്പി പരതൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. സെയ്തലവി ഹാജി പിതാവും, ഐഷ മാതാവുമാണ്. നസീറയാണ് ഭാര്യ. സുഹൈല്‍, സഹല്‍ മക്കള്‍. വര്‍ഷം തോറും നല്‍കി വരുന്ന സീതി സാഹിബ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ് ഒക്ടോബര്‍ 01ന് ദേര ഫ്ലോറ ഹോട്ടല്‍ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക പുരസ്ക്കാരത്തിന് ജഡ്ജിംഗ് കമ്മിറ്റി തെരഞ്ഞെടുത്തത് ഇബ്രാഹിം എളേറ്റിലിനെയാണ്.
 
- അശ്‌റഫ് കൊടുങ്ങല്ലൂര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്