01 September 2009

കേരളീയ സമാജം ജാലകം സാഹിത്യ പുരസ്കാരം - ‘09

ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സാഹിത്യ മാസികയായ 'ജാലകം' പ്രസിദ്ധീ കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തു ന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി സമാജം സാഹിത്യ വിഭാഗം - 'ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്കാരം - 09' എന്ന പേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks ഡോട്ട് jalakam അറ്റ് gmail ഡോട്ട് com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
 
കവറിനു മുകളില്‍ - ‘ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാ കാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
 
പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

  1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം

  2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല

  3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം

  4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരി ക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല

  5. രചയിതാവിനോ സുഹൃത്തുക്കള്‍ക്കോ വായനക്കാര്‍ക്കോ പ്രസാധകര്‍ക്കോ കഥകള്‍ നിര്‍ദ്ദേശിക്കാം

  6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാ നുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല

  7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം

  8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 30.09.2009

  9. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല

  10. ജൂറിയുടെ തീരുമാനം അന്തിമമാ യിരിക്കും

  11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല, അതിനാല്‍ കോപ്പികള്‍ സൂക്ഷിക്കുക


 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. (benyamin39812111 അറ്റ് gmail ഡോട്ട് com)
 
- എം. കെ. സിറാജുദ്ദീന്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്