04 September 2009

ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.

അബുദാബിയിലെ കായിക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി

മാറിയ 'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം,

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന്

(സെപ്റ്റംബര്‍ 4)തുടങ്ങുന്നു.


സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രഥമ പ്രതിപക്ഷ

നേതാവുമായിരുന്ന സഖാവ് എ. കെ. ഗോപാലന്‍റെ സമരണാര്‍ത്ഥം

ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ മല്‍സരം സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പന്ത്രണ്ട് ടീമുകളാണ് രംഗത്തുണ്ടായിരുന്നെങ്കില്‍,

ഇപ്രാവശ്യം ഇരുപത് ടീമുകളാണ് എ. കെ. ജി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി

കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്.


അഞ്ചു ടീമുകള്‍ വീതമുള്ള നാലു പൂളുകള്‍ ആയിട്ടായിരിക്കും മല്‍സരം നടക്കുക.

വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്,

സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ.എസ്. സി അലൈന്‍,

യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി.സി.സി,

റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍.എസ്.എസ്. അബുദാബി,

ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്,

ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീനൈറ്റ്സ്

എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.

കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും

പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ്

കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ,

അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്,

ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ്

രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്'

ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.

സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍)

കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്

മല്‍സരങ്ങള്‍ ആരംഭിക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്