15 September 2009

സൌദിയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 117 കോടി റിയാലിന്‍റെ അടിയന്തര സഹായം

റമസാന്‍, ചെറിയ പെരുന്നാള്‍ എന്നിവയോട് അനുബന്ധിച്ച് സൗദിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 117 കോടി റിയാലിന്‍റെ അടിയന്തര സഹായം നല്‍കാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിട്ടു. സോഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രായം ചെന്നവര്‍, രോഗികള്‍, വിധവകള്‍, അനാഥര്‍, ജയില്‍ ശിക്ഷ അനുവഭിക്കുന്നവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പട്ടിണി നിരക്ക് 13.3 ശതമാനമായും 2020 ഓടെ ഇത് 2.2 ശതമാനമായും കുറയ്ക്കാനാണ് പദ്ധതി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്