11 September 2009

ഖുര്‍ ആന്‍ പാരായണ മല്‍സരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജേതാവായി

hafis-ahammedദുബായ് ഗവണ്മെന്‍റ് സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അംഗീകാരം. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ്സില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹൈദരാബാദ് സ്വദേശിയായ ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥിയാണ് 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാമതെത്തിയത്.
 
രണ്ടര ലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം.
 
പരിശുദ്ധ ഖുര്‍ ആന്‍ പരായണം ചെയ്തു അംഗീകാരം നേടിയതിലാണ് തന്‍റെ സന്തോഷമെന്നും, ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും അവസരമൊരുക്കിയ സ്ഥാപനത്തിനും സമര്‍പ്പിക്കുന്നതായി ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് പറഞ്ഞു.
 
മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.
 

Qur-aan-recitation-competition


 
ഇസ്മായീല്‍ ഇദ്രീസ് (സുഡാന്‍), അബ്ദുല്‍ മലിക് അബൂബക്കര്‍ (നൈജീരിയ), യാസീന്‍ മംദൂഹ് (സിറിയ) എന്നിവര്‍ ഇദ്ദേഹത്തിനു തൊട്ടു പിറകിലുണ്ടായിരുന്നു.
 
കടുത്ത മല്‍സരമായിരുന്നു ഈ വര്‍ഷം നടന്നത് എന്നും, ജേതാവിനെ കണ്ടെത്താന്‍ വെല്ലു വിളികള്‍ ഉണ്ടായിരുന്നു എന്നും ജഡ്ജിംഗ് പാനല്‍ പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്