04 July 2009

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യണം - എസ്.വൈ.എസ്.

ദുബായ് : വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും വിധേയമാക്കണമെന്ന് എസ്. വൈ. എസ്. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
 
സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം വ്യാപകമായ ചര്‍ച്കകളിലൂടെ മാത്രമേ നടപ്പാക്കാവൂ. അതിവേഗ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട കാര്യമല്ല ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ മിനിമം ജോലിക്ക് സക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് വരുന്നുണ്ട്. ചില രാജ്യങ്ങള്‍ ജോലിക്ക് സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ആലോചിച്ച് വരികയാണ്. പരീക്ഷ ഇല്ലാതാകുന്നതോടെ ധാരാളം തൊഴിലന്വേഷകരുടെ ഭാവി അവതാളത്തിലാകും.
 
കേരള സര്‍ക്കാര്‍ ബിരുദ തലത്തില്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ തീരെ മുന്നൊരുക്കം ഇല്ലാതെയാണെന്ന് ഇതിനകം പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. ചര്‍ച്ചകളും പഠനങ്ങളും നടത്താതെ പരിഷ്കരണങ്ങള്‍ നടത്തുന്നത് വിപരീത ഫലമാണ് ഉളവാക്കുക എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
 
പി. വി. അബൂബക്കര്‍ മൌലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. യു. സി. അബ്ദുല്‍ മജീദ്. സുലൈമാന്‍ കന്മനം, സി. എം. എ. കബീര്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്