09 May 2009

ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയര്‍

ys-mens-club-dubaiനിര്‍ധനരായ ക്യാന്‍സര്‍ രോഗികളോടുള്ള നമ്മുടെ കടമയുടേയും ഉത്തരവാദിത്തത്തിന്റേയും ഉത്തമ ഉദാഹരണം ആണ് ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയറിലൂടെ നടപ്പാക്കിയത് എന്ന് മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം - കൊല്ലം ഭദ്രാസന അധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അറിയിച്ചു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി ദുബായ് വൈസ് മെന്‍ കൊല്ലത്ത് നടത്തിയ സാമ്പത്തിക സഹായ വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തിരുമേനി.
 
ദുബായ് വൈസ് മെന്‍ സമാഹരിച്ച സാമ്പത്തിക സഹായ വിതരണ ഉല്‍ഘാടനം വൈസ് മെന്‍ ഇന്ത്യയുടെ ഏരിയാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാജന്‍ പണിക്കര്‍ നിര്‍വഹിച്ചു. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ഡോ. രാജി കെ. മാത്യു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍മാനും ആയ ശ്രീ ജോണ്‍ സി. എബ്രഹാം ക്യാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിച്ചു.
 
വൈസ് മെന്‍ ഭാരവാഹികള്‍ ആയ ക്യാപ്ടന്‍ ശ്രീ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, ശ്രീമതി മേരി കുരുവിള, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍, മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റീ സാമുവേല്‍, ശ്രീമതി ജൈനി രാജി, ശ്രീ എം. സി. മാത്യു, ശ്രീ കെ. ഐ. വര്‍ഗ്ഗീസ്, ശ്രീ എബ്രഹാം കെ. ജോര്‍ജ്ജ്, പ്രൊഫ. ജേക്കബ് ചെറിയാന്‍, ശ്രീമതി മിനി ക്രിസ്റ്റി, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍, പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, ശ്രീ. ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബ്‌ള്‍ സൊസൈറ്റി തിരുവനന്തപുരം ശരണാലയം ചെങ്ങന്നൂര്‍ എന്നിവരുടെ പ്രതിനിധികള്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി.
 
- അഭിജിത് പാറയില്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്