08 May 2009

വിസകള്‍ക്ക് അപേക്ഷിക്കാനും പുതുക്കാനും പ്രത്യേക കിയോസ്ക്കുകള്‍

യു.എ.ഇയിലെ വിവിധ വിസകള്‍ക്ക് അപേക്ഷിക്കാനും പുതുക്കാനും ദുബായ് താമസ കുടിയേറ്റ വകുപ്പ് വിവിധ മാളുകളില്‍ സൗര്യം ഏര്‍പ്പെടുത്തി. പ്രമുഖ മാളുകളില്‍ സ്ഥാപിക്കുന്ന പ്രത്യേക കിയോസ്ക്കുകള്‍ വഴി സ്വന്തമായി അപേക്ഷ ടൈപ്പ് ചെയ്യാനും പ്രിന്‍റെടുത്ത് സമര്‍പ്പിക്കാനും കഴിയും. കാലാവധി നീട്ടാനും പുതുക്കാനുമെല്ലാം ഈ സൗകര്യം വഴി സാധിക്കുമെന്ന് ഡി.എന്‍.ആര്‍ ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള ആദ്യ കിയോസ്ക്ക് കഴിഞ്ഞ ദിവസം ബുര്‍ജുമാന്‍ സെന്‍ററില്‍ സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ മറ്റ് മാളുകളിലും ഇത്തരത്തിലുള്ള കിയോസ്ക്കുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്