01 May 2009

കാന്‍സര്‍ രോഗികള്‍ക്ക് സഹായം

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായ് ദുബായ് വൈസ് മെന്‍ കൊല്ലത്ത് പൊതു പരിപാടി സംഘടിപ്പിക്കുന്നു. 2009 മെയ് മാസം 3ാം തീയതി ഞായറാഴ്ച്ച കൊല്ലം വൈ. എം സി. എ. ഹാളില്‍ വെച്ച് നടത്തുന്ന സാമ്പത്തിക സഹായ വിതരണ പരിപാടി മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ തിരുവനതപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്കോപ്പാ, ഫാ. ബേബി ജോസ് കട്ടിക്കാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ശരണാലയം ചെങ്ങന്നൂര്‍ എന്നിവരിലൂടെയാണ് ദുബായ് വൈസ് മെന്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡണ്ട് ശ്രീ. തോമസ് വി. ജോണ്‍, പ്രസിഡണ്ട് ഇലക്ട് രാജന്‍ പണിക്കര്‍, റീജണല്‍ ഭാരവാഹികളായ കാപ്ടന്‍ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
 
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കും. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ദൊ. രാജി കെ. മാത്യു അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍ മാനുമായ ശ്രീ. ജോണ്‍ സി. അബ്രഹാം കാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിക്കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റി സാമുവേല്‍ എന്നിവരെ കൂടാതെ ശ്രീമതി ജൈനി രാജി, ശ്രീ. എം. സി. മാത്യു, ശ്രീ. കെ. എ. വര്‍ഗ്ഗീസ്, ശ്രീ. സാംജി ജോണ്‍, ശ്രീ. മാമ്മന്‍ വര്‍ഗ്ഗീസ്, ശ്രീമതി മിനി ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.
 
- അഭിജിത് പാറയില്‍
 
 

Labels: , ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

very good project... Raju Dubai

May 2, 2009 at 12:36 PM  

Very Good

May 2, 2009 at 12:37 PM  

This is very Good Project , Laloo Kuwait

May 2, 2009 at 1:03 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്