30 April 2009

പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
 
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
 
ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്