ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിജിയുടെ ആഭിമുഖ്യത്തില്‍ സൗദിയില്‍ അഭിരുചി ടെസ്റ്റ് നടത്തുന്നു. ഏപ്രീല്‍ 10 ന് ജിദ്ദയിലും 17 ന് റിയാദിലും 24 ന് ദമാമിലുമാണ് പരിപാടി. ജിദ്ദയില്‍ ദൗഹത്തുല്‍ ഉലൂം സ്കൂളിലാണ് ടെസ്റ്റ് നടക്കുക. വിദ്യാര്‍ത്ഥികളുടെ അഭിരുചി നോക്കി താല്‍പര്യവും കഴിവും അനുസരിച്ചുള്ള വിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കാന്‍ കൗണ്‍സലിംഗും പരീക്ഷയും ഇതോടനുബന്ധിച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3651158 എന്ന നമ്പറില്‍ വിളിക്കണം. വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫ, അമീര്‍ അലി, അഹ് മദ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്