31 March 2009

അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി

ഖത്തറില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ നിന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി. ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയത്. സമ്മേളനത്തില്‍ നിന്ന് ഗദ്ദാഫിയും പിന്നീട് ഇറങ്ങി പ്പോയി. എന്നാല്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മധ്യസ്ഥതയില്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ അബ്ദുല്ല രാജാവും ഗദ്ദാഫിയും പങ്കെടുത്തു. സൌദി അറേബ്യയുമായി ആറ് വര്‍ഷമായി നില നില്‍ക്കുന്ന വഷളായ ബന്ധം ഉള്ള ലിബിയന്‍ നേതാവ് താന്‍ അബ്ദുള്ള രാജാവിന് തന്റെ സന്ദേശം എത്തിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് എന്ന് ചര്‍ച്ചയില്‍ അറിയിച്ചു. അറബ് രാജ്യങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഈ ഉച്ചകോടി ഒരു വേദിയാവും എന്ന ശുഭ പ്രതീക്ഷ ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്