31 March 2009

അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒമാനിലെ ബാത്ന പ്രവിശ്യയിലും മസ്ക്കറ്റ് ഗവര്‍ണറേറ്റിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. യാത്രകള്‍ ഒഴിവാക്കുവാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒമാനിലെ ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഈ കാലാവസ്ഥ വ്യതിയാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്