31 March 2009

കേളിപ്പെരുമ പ്രദര്‍ശനം അബുദാബിയില്‍

അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാര്‍ച്ച് 31ന് അബുദാബിയില്‍ നടക്കും. കേരള സോഷ്യല്‍ സെന്‍ററില്‍് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
 
യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സി. ഇ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും.
 
പ്രവാസി മലയാളിയും പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പ്രമുഖ നടന്‍ മനോജ്. കെ. ജയന്‍ ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്‍വഹിച്ചത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്