02 April 2009

മഴയില്‍ പൊലിഞ്ഞത് 16 ജീവനുകള്‍

ശക്തമായ മഴയും പൊടിക്കാറ്റും മൂലം യു.എ.ഇ. യില്‍ പൊലിഞ്ഞത് 16 ജീവനുകള്‍. വിവിധ അപകടങ്ങളില്‍ 323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ ഗെയ്തത് അല്‍ സഅബി അറിയിച്ചതാണിത്. വാഹന അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മോശം കാലാവസ്ഥയിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും രണ്ട് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ ദൂരം പാലിക്കാത്തതും ചുവപ്പ് സിഗ്നല്‍ മറി കടന്നതും ഒക്കെയാണ് അപകടങ്ങള്‍ക്ക് കാരണമായത്. അബുദാബിയില്‍ 126 അപകടങ്ങളും റാസല്‍ ‍ഖൈമയില്‍ 31 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 19 ഉം അജ്മാനില്‍ 16 ഉം ഫുജൈറയില്‍ 15 ഉം ഉമ്മുല്‍ ഖുവൈനില്‍ 12 ഉം അപകടങ്ങള്‍ ഉണ്ടായി.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്