ദോഹ: അക്രമത്തിന് ഇരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.
കാപിറ്റല്‍ പോലീസ് സ്റ്റേഷനിലാണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭി ച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല്‍ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ നസ്ര്‍ ജബര്‍ ആല്‍ നുഐമി നിര്‍വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍Labels: crime, qatar
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്