ഷാര്‍ജ ആസ്ഥാനമായ ശ്രോതസ്സ് എന്ന സംഘടന ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരേക്കര്‍ ഭൂമി വാങ്ങി ഇവിടെ വീട് വച്ചുനല്‍കുന്ന പദ്ധതിക്ക് ശ്രോതസ്സ് വില്ലേജ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 10 വീടുകളാണ് പദ്ധതി പ്രകാരം വെച്ചുനല്‍കുക എന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 9ന് നടക്കുന്ന ചടങ്ങില്‍ 10 ഭവനങ്ങളുടേയും താക്കോല്‍ ദാനം മലങ്കര ഓര്‍ത്തഡോക്സ് സഭ നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസിഡന്‍റ് പിഎം ജോസ്, സെക്രട്ടറി സഖറിയ ഉമ്മന്‍, ജോണ്‍ മത്തായി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
1 Comments:
നല്ല കാര്യം..ഇത്തരം കാര്യങ്ങള്‍ ഇനിയും ചെയ്യുവാന്‍ ഇരവര്‍ക്ക് കഴിയട്ടെ...ഇതില്‍ നിന്നും കൂടുതല്‍ സംഘടനകള്‍/വ്യക്തികള്‍ പ്രചോടിതരാകട്ടെ..
വര്ത്തനല്കിയന്തിനു നന്ദി
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്