21 March 2010

അലൈനില്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍

അല്‍ ഐന്‍ സോഷ്യല്‍ സെന്‍റര്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയുടെ കലാസാംസ്ക്കാരിക തനിമ വെളിച്ചോതുന്ന വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കും. സ്റ്റാളുകള്‍, തട്ടുകട, സമ്മാനപദ്ധതി തുടങ്ങിയവയും ഇതോട് അനുബന്ധിച്ചുണ്ടാകും. മാര്‍ച്ച് 27 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചതാണ് ഇത്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്