26 January 2010

അബുദാബിയില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍

അബുദാബി : അബുദാബിയിലെ അംഗീകൃത സംഘടനകളായ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസ്സിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
 
രാവിലെ ഒന്‍പതു മണിക്ക് പതാക ഉയര്‍ത്തി. വൈകീട്ട് എട്ടു മണി മുതല്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ കലാ പരിപാടികളും അബുദാബി മീനാ റോഡിലെ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍ ( ഐ. എസ്. സി.) ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്