21 January 2010

മയ്യില്‍ വസന്തോത്സവം ദുബായില്‍

rajeev-kodampallyദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-‍ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
 

mayyil-nri-forum


 
തീവ്രവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെ പ്രതിജ്ഞ എടുത്ത ചടങ്ങില്‍ അഞ്ചു കൊച്ചു കുട്ടികള്‍ അഞ്ചു തിരികള്‍ തെളിയിച്ച് കൊണ്ട് ആരംഭിച്ച കലാ പരിപാടികള്‍ക്ക് ഡോ. സുരേഷ്, ഡോ. ബിന്ദു സുരേഷ്, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകാശ് കടന്നപ്പള്ളി “ഡയറി -2009” എന്ന കവിത അവതരിപ്പിച്ചു. അശ്വിന്‍ വിനോദ്, വൈഷ്ണവി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു.
 
- പ്രകാശ് കടന്നപ്പള്ളി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്