20 January 2010

സമാജം കായിക മേള അബുദാബിയില്‍

samajam-sportsഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
 
സമാജത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്‌. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ്, കായികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായി ഇവിടത്തെ സാംസ്കാരിക പ്രമുഖരും വിശിഷ്ട അതിഥി കളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിക്കുന്ന എല്ലാ സ്കൂളു കള്‍ക്കും സമാജം പ്രത്യേകം ട്രോഫിയും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് യു. എ. ഇ എക്സ്ചേഞ്ച് റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്റ് കരസ്ഥ മാക്കുന്ന കായിക താരത്തെ " സമാജം ചാമ്പ്യന്‍" ആയി തിരഞ്ഞെടുത്തു ട്രോഫി നല്‍കി ആദരിക്കും.
 
ഇതോടനു ബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍, മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഓ സുധീര്‍ കുമാര്‍ ഷെട്ടി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, വൈസ് പ്രസിഡണ്ട് സി. എം. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു പരിപാടികള്‍ വിശദീകരിച്ചു.
 
മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ സമാജം ഓഫീസില്‍ നിന്നോ, വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.
 
പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 66 71 355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 64 211 93 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Abudhabi Malayalee Samajam Sports Meet



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്