13 January 2010

‘പിറവി’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

thiruvathraനവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ 'തിരുവത്ര കമ്മ്യൂണിറ്റി ഫോറം' വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
 
തിരുവത്ര കമ്മ്യൂണിറ്റി ഫോറം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സ്വദേശത്തെയും, പ്രവാസ ലോകത്തെയും സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വാര്‍ഷിക പ്പതിപ്പ് 'പിറവി' പ്രസിദ്ധീകരിക്കുന്നു. പിറവി യിലേക്ക് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി മുപ്പത്തി ഒന്നിന് മുന്പായി അയച്ചു തരേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
വിലാസം: പോസ്റ്റ്‌ ബോക്സ് 11 3903, ദുബായ് , യു. എ. ഇ.
ഫോണ്‍ : 050 26 38 624, 050 97 63 897
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്