13 January 2010

വ്യത്യസ്ഥമായ ഒരു സംഗീത വിരുന്നുമായി "ഗുല്‍ദസ്ത"

guldastaഅബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന "ഗുല്‍ദസ്ത" എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.
 
സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന 'ഗുല്‍ദസ്ത' യില്‍ പിന്നണി ഗായികമാരായ ഗായത്രി അശോകന്‍, ചിത്രാ അയ്യര്‍, കവി മുരുകന്‍ കാട്ടാക്കട, ശങ്കരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ബേണി, മിഥുന്‍ ദാസ്, റോഷന്‍ ഹാരിസ്, ബാല കൃഷ്ണ കമ്മത്ത്, നിഖില്‍, അറേബ്യന്‍ സംഗീത ലോകത്തെ വിസ്മയമായ സിനാന്‍ അദ്നാന്‍ സിദാന്‍ എന്നീ വാദ്യോപകരണ വിദഗ്ദരും ചടുല താളങ്ങള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സ്, റോപ് ഡാന്‍സ് എന്നീ വിഭവങ്ങളുമായി സിതാര ബാലകൃഷ്ണനും ഗുല്‍ ദസ്ത യില്‍ ഒത്തു ചേരുന്നു.
 

guldasta-brochure

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഈ പരിപാടിയുടെ ടിക്കറ്റുകള്‍ കേരളാ സോഷ്യല്‍ സെന്ററിലും, നാഷണല്‍ തിയ്യെറ്ററിലും ലഭിക്കും ( വിവരങ്ങള്‍ക്ക് : 02 6314455 )
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്