12 January 2010

ദുബായ് മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം

dubai-marthomaദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ - 2010’ ല്‍ ലിം‌കാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നം‌കുളം - മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി - അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
 
- അഭിജിത് പാറയില്‍ എരവിപേരൂര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്