21 January 2010

സൈകത ഭൂവിലെ സൌമ്യ സപര്യ - ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍

jabbarika-bookകൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
 
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്