
ദുബായ് : പ്രവാസിക ള്‍ക്കിടയില്‍ നല്ല കഥകളും, കലാകാരന്മാരും ഉണ്ടായിട്ടും കലാ മൂല്യമുള്ള സിനിമകള്‍ പിറവി യെടുക്കു ന്നില്ലെന്ന് പ്രസിദ്ധ നര്‍ത്തകിയും, കോണ്ടാക്ട് 2009 പുരസ്കാര ജേതാവുമായ ആശാ ശരത് ചൂണ്ടിക്കാട്ടി. സ്വരുമ വിഷന്റെ മൂന്നാമത് ടെലി ഫിലിമായ “വേനല്‍ പക്ഷികളുടെ” ഭദ്ര ദീപം തെളിയിച്ച് സംസാരി ക്കുകയായി രുന്നു അവര്‍.
ദെയ്‌റ ഫ്ലോറ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റേഡിയോ, ടി. വി. അവതാരകന്‍ റെജി മണ്ണേല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. സക്കീര്‍ ഒതളൂര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി മണ്ണേല്‍, രവി മേനോന്‍, ലത്തീഫ് തണ്ടലം, സലാം കോട്ടക്കല്‍, അനില്‍ വടക്കേക്കര, റയീസ് ചൊക്ലി, മുഷ്താഖ് കരിയാട്, ലൈലാ അബൂബക്കര്‍, സുബൈര്‍ വെള്ളിയോട് എന്നിവര്‍ സംസാരിച്ചു.
ഹുസൈനാര്‍ പി. എടച്ചാക്കരൈ സ്വാഗതവും, റീനാ സലീം നന്ദിയും പറഞ്ഞു. ശേഷം “മഞ്ഞ് പെയ്യുന്ന സന്ധ്യയില്‍” എന്ന ടെലി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്