26 December 2009

ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.

റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ്‌ സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത്‌ വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്