
പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ 2008 - 2009 ലെ “പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, ഡോ. സുധാകരന്‍, ശ്രീ. ജോര്‍ജ്ജ് കെ. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 26ന് തിരുവനന്ത പുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, സാമൂഹിക - സാംസ്കാരിക - വ്യാവസായിക പ്രമുഖരുടെയും വമ്പിച്ച ജനാവലിയുടെയും സാന്നിധ്യത്തില്‍ ഫലകവും, പ്രശസ്തി പത്രവും നല്‍കി ഈ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ വെള്ളായണി ശ്രീകുമാര്‍ അറിയിച്ചു.
Labels: awards
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്