31 December 2009

കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു

ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്